സ്കൂളിലേക്കുള്ള റോഡും, വഴിയും ശുചീകരിച്ച് മാതൃകയായി സ്കൂൾ അധികൃതർ

അരിക്കുളം: കാരയാട് തറമ്മൽ എ എം എൽ പി സ്കൂളിലേക്കുള്ള റോഡ് ശുചീകരിച്ച് മാതൃകയായി സ്കൂൾ അധികൃതർ. മഴയെ തുടർന്ന് ചളിയും, മണ്ണും നിറഞ്ഞു വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, നാട്ടുകാർക്കും, കാൽ നട യാത്ര ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു.

പി .ടി .എ പ്രസിഡണ്ട് അനസ് കാരയാടിന്റെ നേതൃത്വത്തിൽ, ക്വോറി വേസ്റ്റ്, മെറ്റൽ എന്നിവ ഉപയോഗിച്ച് യാത്രാ യോഗ്യമാക്കി. വൈസ് പ്രസിഡണ്ട് സവിൻ ലാൽ നടുവണ്ണൂർ, എം.പി.ടി.എ ചെയർപേഴ്സൺ സൗമ്യ രതീഷ് , ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ, വൈസ് ചെയർപേഴ്സൺ സ്റ്റിജ, ജിതിൻ മാസ്റ്റർ, അമ്മത് പൊയിലങ്ങൽ, സുധീഷ് എം.ആർ, യതു മാസ്റ്റർ. എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.

