KOYILANDY DIARY.COM

The Perfect News Portal

പാവപ്പെട്ടവരുടെ കാര്യത്തിൽ സർക്കാരിന് രാഷ്ട്രീയമില്ല; വളരെ വേഗത്തിൽ തന്നെ പട്ടയം നൽകാൻ ഉള്ള നടപടിക്രമങ്ങൾ ചെയ്യും: മന്ത്രി കെ രാജൻ

പാവപ്പെട്ടവരുടെ കാര്യത്തിൽ സർക്കാരിന് രാഷ്ട്രീയമില്ല എന്ന് മന്ത്രി കെ രാജൻ. പൊതുവെ പട്ടയം നൽകുന്നത് റവന്യു വകുപ്പാണ്. റവന്യൂ വകുപ്പിന് അതീനതയിൽ അല്ലാത്ത കുറെ സ്ഥലങ്ങൾ ഉണ്ട്. ആ ഭൂമി റവന്യൂ വകുപ്പിലേക്ക് ഉൾപ്പെടുത്തിയാൽ മാത്രമേ പട്ടയം വകുപ്പിന് നൽകാൻ സാധിക്കുകയുള്ളൂ എന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. അങ്ങനെ ഉള്ളവർക്ക് വളരെ വേഗത്തിൽ തന്നെ പട്ടയം നൽകാൻ ഉള്ള നടപടിക്രമങ്ങൾ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 75% ബുദ്ധിമുട്ട് ഉള്ളവർക്ക് നാല് ലക്ഷത്തിൽ കൂടുതൽ സഹായം നൽകിയത് കേരളം മാത്രമാണ്.

കേന്ദ്ര സർക്കാർ നിയമങ്ങൾ ഒക്കെയും പരിഷ്കരിക്കുകയാണ്. ഫോറസ്റ്റ് ആക്ട് നിലവിൽ ഭേദഗതി വരുത്തിയിരുക്കുകയാണ്. കേന്ദ്ര നിയമങ്ങൾ പരിഷ്കരിക്കുമ്പോൾ പേരുകൾ മാറുന്നുവെന്നും മന്ത്രി വ്യക്തമാക്കി. റവന്യു വകുപ്പിൽ പലയിടങ്ങളിലും അഴിമതി ആരോപണങ്ങൾ ഉയരുന്നുണ്ട്. അഴിമതിക്കാരായ ആളുകളെ പുറത്താക്കും എന്നും അദ്ദേഹം പറഞ്ഞു.

Share news