തിരുവനന്തപുരം കണിയാരംകോട് നിന്നും 25 കിലോയോളം തൂക്കം വരുന്ന പെരുമ്പാമ്പിനെ പിടികൂടി

തിരുവനന്തപുരം ഉഴമലയ്ക്കൽ -പനയ്ക്കോട് കണിയാരംകോട് നിന്നും 25 കിലോയോളം തൂക്കം വരുന്ന പെരുമ്പാമ്പിനെ പിടികൂടി. ഇന്ന് രാവിലെ 10 മണിയോടെ സുകുമാരൻ കാണിയുടെ പുരയിടത്തിൽ ഉടമ തന്നെ കാട് വെട്ടി തെളിക്കുന്നതിനിടയിൽ പെരുമ്പാമ്പിനെ കാണുന്നത്.

തുടർന്ന് പരുത്തിപ്പള്ളി റെയ്ഞ്ചിൽ ആർ ആർ ടി അംഗം റോഷ്നി സ്ഥലത്ത് എത്തി 12- അടി നീളവുമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. ജനവാസ കേന്ദ്രത്തിൽ മഴക്കാലമായതോടെ പെരുമ്പാമ്പ് കൂടുതലാണ്. ജൂൺ – ജുലൈ മാസത്തിൽ റോഷ്നി പിടിക്കുന്ന 9 -ാം’ മത്തെ പെരുമ്പാമ്പ്. ഇതിനെ ഉൾക്കാട്ടിൽ വിടും.

