വിഴിഞ്ഞത്ത് മദർഷിപ്പിനെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി; മന്ത്രി വി എൻ വാസവൻ

വിഴിഞ്ഞത്ത് മദർഷിപ്പിനെ സ്വീകരിക്കാൻ വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് മന്ത്രി വി എൻ വാസവൻ. ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ മദർഷിപ്പ് വിഴിഞ്ഞത്ത് എത്തുമെന്നും മന്ത്രി പറഞ്ഞു. 12ന് രാവിലെ 10ന് ബർത്ത്ലേക്ക് മദർഷിപ്പിനെ മുഖ്യമന്ത്രി സ്വീകരിക്കും. തുടർന്ന് ട്രയൽ റൺ ഉദ്ഘാടനം ചെയ്യും. ആയിരത്തോളം പേർ ചടങ്ങിൽ പങ്കെടുക്കും. 31 ക്രെയിനുകൾ എത്തി.

യാർഡ് പൂർത്തിയായി. ലഭിക്കേണ്ട എല്ലാ അനുമതികളും ലഭിച്ചു. 1960 കണ്ടെയ്നറുകൾ മദർഷിപ്പിൽ നിന്നും വിഴിഞ്ഞത്ത് ഇറക്കും. ട്രാൻസ് ഷിപ്പ്മെൻറ് പോർട്ട് ആണ് എന്നതാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത. 400 മീറ്റർ നീളമുള്ള കപ്പൽ മദർഷിപ്പിന് ശേഷം വിഴിഞ്ഞത്ത് എത്തും. ആ പരീക്ഷണങ്ങളെല്ലാം വിജയിച്ചു കഴിഞ്ഞാൽ കമ്മീഷനിങ്ങിലേക്ക് പോകും’- മന്ത്രി പറഞ്ഞു.

