KOYILANDY DIARY.COM

The Perfect News Portal

ശിവകാശിക്ക് സമീപം പടക്ക നിർമാണ യൂണിറ്റിൽ സ്ഫോടനം; രണ്ട് തൊഴിലാളികൾ മരിച്ചു

വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. മാരിയപ്പൻ, മുത്തുവേൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ശിവകാശിക്ക് സമീപം കലയാർകുറിശ്ശിയിലെ പടക്ക നിർമാണ യൂണിറ്റിലാണ് സഫോടനമുണ്ടായത്. 

നാല് തൊഴിലാളികൾ ചേർന്ന് ഷെഡിൽ രാസവസ്തുക്കൾ കലർത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് നി​ഗമനം. മാരിയപ്പൻ, മുത്തുവേൽ എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ മറ്റ് രണ്ട് തൊഴിലാളികളെ ശിവകാശിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Share news