ശബള-പെന്ഷന് വിതരണം പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനു ശേഷമുള്ള രണ്ടാം മാസത്തെ ശബള-പെന്ഷന് വിതരണം പ്രതിസന്ധിയിലേക്ക്. സര്‍ക്കാര്‍ ആവശ്യപ്പെട്ട പണം നല്‍കില്ലെന്ന നിലപാടില്‍ റിസര്‍വ് ബാങ്ക് ഉറച്ചു നില്‍ക്കുന്നതോടെ ഇന്ന് ആരംഭിക്കേണ്ട ശബള-പെന്ഷന് വിതരണം താളം തെറ്റുമെന്ന് ഉറപ്പായി. അതേസമയം, നോട്ട് അസാധുവാക്കലിനു ശേഷമുള്ള ആദ്യ മാസം സര്‍ക്കാര്‍ ആവശ്യപ്പെട്ടു നല്കിയ തുകയുടെ വിതരണത്തിന്റെ കണക്കുകള്‍ മൂന്നു തവണ നോട്ടീസിലൂടെ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നല്‍കാത്തതാണു കടുത്ത നിലപാട് സ്വീകരിക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചതെന്നാണു റിപ്പോര്‍ട്ട്.
ഈ മാസത്തെ ശബള-പെ ന്ഷന് വിതരണത്തിന് 1391 കോടി രൂപ കേരളം ആവശ്യപ്പെട്ടത്. എന്നാല്‍, കഴിഞ്ഞ മാസത്തെ കണക്കുകള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ 600 കോടി രൂപ മാത്രമെ നല്‍കാനാവൂ എന്ന് റിസര്‍വ് ബാങ്ക് റീജ്യനല്‍ ഡയറക്റ്റര്‍ ധനകാര്യ സെക്രട്ടറിയെ നേരിട്ടറിയിച്ചിട്ടുണ്ട്. ഒന്നാം തീയതി മുതല്‍ 13വരെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശബളം നല്‍കുന്നത്. ഒന്നാം തീയതി ഞായറാഴ്ച ആയതിനാല്‍ ഇന്നു മുതലാകും ശമ്ബള വിതരണം ആരംഭിക്കുക. എസ്ബിടി, എസ്ബിഐ, കാനറ തുടങ്ങിയ ബാങ്കുകള്‍ വഴിയാണു ട്രഷറിയിലേക്ക് പണം എത്തിക്കുന്നത്. കഴിഞ്ഞ മാസം ശമ്ബളം ലഭിക്കേണ്ട ആദ്യദിനങ്ങളില്‍ പ്രതിസന്ധി നേരിട്ടെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട തുകയില്‍ ഭൂരിപക്ഷവും ആര്‍ബിഐ ബാങ്കുകള്‍ വഴി ട്രഷറികളില്‍ എത്തിച്ചിരുന്നു. എന്നാല്‍, ആ തുകയുടെ വിതരണത്തിന്റെ വിശദാംശങ്ങള്‍ ന ല്കാത്തതിനാല് ഈ മാസം കാര്യങ്ങള്‍ സുഗമമല്ലെന്നാണു ധനവകുപ്പ് വൃത്തങ്ങള്‍ നല്കുന്ന സൂചന.

നോട്ട് ലഭ്യമാകാത്തതിനെ തുടര്‍ന്നു ശമ്ബള വിതരണത്തിനു ട്രഷറിയില്‍ നിയന്ത്രണമേര്‍പ്പെടു ത്തുമെന്ന അഭ്യൂഹം ശക്തമായതിനെ തുടര്‍ന്ന് ധനമന്ത്രിതന്നെ വിശദീകരണവുമായി രംഗ ത്തെത്തിയിരുന്നു. എല്ലാ മാസത്തെയും പോലെ ശബളവും പെന്‍ഷനും ബില്‍ പാസാക്കി അവ രവരുടെ അക്കൗണ്ടില്‍ തന്നെ നല്‍കുമെന്നും പിന്വലിക്കല്ത്തുക കുറയ്ക്കാന്‍ ധനവകുപ്പ് ആലോചിക്കുന്നില്ലെന്നുമായിരുന്നു ധനവകുപ്പിന്റെ വിശദീകരണം. എന്നാല്‍, അത്രയും തുക ബാങ്കുകള്‍ നല്‍കുമോയെന്ന് ഉറപ്പില്ല. 24,000 രൂപ ആവശ്യപ്പെടുന്ന എല്ലാവര്ക്കും ആതുക നല്‍കണമെന്നും സ്വന്തം നിലയില്‍ കുറയ്ക്കരുതെന്നുമാണ് ട്രഷറികള്‍ക്കു ധനവകുപ്പ് നല് കിയ നിര്‍ദേശം. ബാങ്കുകളും ആ തുക നല്‍കണമെന്നു സംസ്ഥാനം ആവശ്യപ്പെട്ടിട്ടുമുണ്ട്. എ ന്നാല്, ബാങ്കുകള്‍ക്ക് അത്രയും തുക നല്കാന് കഴിയുമോയെന്നു സര്‍ക്കാരിന് പറയാനാവി ല്ലെന്നും അതുബാങ്കുകളുടെയും കേന്ദ്രസര്‍ക്കാരിന്റെയും വിഷയമാണെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതോടെ അക്കൗണ്ടില്‍ മുഴുവന്‍ പണം വന്നാലും 24,000 രൂപവരെ യെങ്കിലും ആദ്യദിവസം തന്നെ പിന്‍വലിക്കാന്‍ കഴിയില്ലെന്ന ആശങ്കയാണ് ജീവന ക്കാര്‍ക്കിടയില്‍ ശക്തമാണ്.

അതേസമയം, സംസ്ഥാനം ഗുരുതരമായ നോട്ടു ക്ഷാമം നേരിടുമെന്ന് ധനകാര്യ അഡീഷണല്‍ സെക്രട്ടറി തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശബളവും പെന്‍ഷനും നല്‍കേണ്ട സാഹചര്യ ത്തില്‍ ബാങ്കുകളില്‍ ക്രമസമാധാന പ്രശ്മുണ്ടാകാതിരിക്കാന് സുരക്ഷ ഉറപ്പാക്കുമെന്നും കെ. എം. എബ്രഹാം സര്‍ക്കാരിനു നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ക്ഷേമപ്പെന്ഷനുകളുടെ വിതരണം നോട്ടു ക്ഷാമം കാരണം പല സ്ഥലത്തും തടസപ്പെട്ടെന്നു ധനവകുപ്പ് ആരോപിച്ചിരുന്നു. ആവശ്യമായ ത്ര കറന്‍സി റിസര്‍വ് ബാങ്ക് ലഭ്യമാക്കാത്തതായിരുന്നു കാരണം.
പെന്ഷന് വീട്ടില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട 16 ലക്ഷം പേര്‍ക്ക് 506.7 കോടി രൂപ സഹകരണബാങ്കുകള്‍ വഴി തിങ്കളാഴ്ച മുതല്‍ നല്കിത്തുടങ്ങിയതാണ് തടസപ്പെട്ടത്. ബാക്കി 17.58 ലക്ഷം പേര്‍ക്ക് 548.6 കോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണു ആവശ്യപ്പെട്ട തുക നല്‍കില്ലെന്നു ആര്‍ബിഐ വ്യക്തമാക്കിയതോടെ ശബള-പെന്ഷന് വിതരണവും ആശങ്കയിലേക്ക് നീങ്ങുന്നത്.
