KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ വായനശാല വായന പക്ഷാചരണ സമാപനവും, അമ്മ വായന ക്യാംപയിനും 

കൊയിലാണ്ടി: വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി നടത്തിവന്ന വിവിധ പരിപാടികളുടെ സമാപനം പ്രശസ്ത കവിയത്രി രമാദേവി ടീച്ചർ (രമ ചെപ്പ്) ഉദ്ഘാടനം ചെയ്തു.  പുളിയഞ്ചേരി യു.പി. സ്കൂളിൽ വെച്ച് നടന്ന അമ്മ വായന ക്യാംപയ്നിൽ  വായനയിലൂടെ മനസ്സിൻ്റെ സൗന്ദര്യം വർദ്ധിക്കുകയാണെന്ന തിരിച്ചറിവിലേക്ക്  അമ്മമാർ എത്തണമെന്നും കുടുംബ വായനക്ക് നേതൃത്വം കൊടുക്കാൻ അമ്മമാർക്ക് കഴിയണമെന്നും കവിയത്രി പറഞ്ഞു.
കൊയിലാണ്ടി നഗരസഭ കൗൺസിലർ ലിൻസി മരക്കാട്ട് പുറത്ത് അധ്യക്ഷതവഹിച്ചു. വായനശാല പ്രസിഡണ്ട് മോഹനൻ നടുവത്തൂർ, പുളിയഞ്ചേരി യു.പി. സ്കൂൾ MPTA പ്രസിഡണ്ട് ജയജ ബൈജു, എന്നിവർ സംസാരിച്ചു. ചടങ്ങിന്  വായനശാല വനിത വേദി ചെയർപേഴ്‌സൺ പ്രസന്ന ടി സ്വാഗതവും കൺവീനർ ഷൈമ മണക്കണ്ടത്തിൽ നന്ദിയും പറഞ്ഞു.*   വായനശാല സെക്രട്ടറി പി.കെ.ഷൈജു, രാധാകൃഷ്ണൻ പി.പി, ലൈബ്രേറിയൻ പ്രജിത. കെ. എന്നിവർ നേതൃത്വം നല്കി.
Share news