മലബാറിൽ 10 വര്‍ഷത്തിനിടെ ആത്മഹത്യചെയ്ത പോലീസുകാരുടെ എണ്ണം 44

കോഴിക്കോട്: മലബാറിലെ ഏഴുജില്ലകളിലായി 10 വര്‍ഷത്തിനിടെ ആത്മഹത്യചെയ്തത് 44 പോലീസുകാര്‍. മറ്റുപ്രശ്‌നങ്ങള്‍ക്കൊപ്പം തൊഴിലിടത്തെ മാനസികസംഘര്‍ഷവും കാരണമായി കണ്ടെത്തി. ഉത്തരമേഖല ഐ.ജി. കെ. സേതുരാമന്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ കണക്കാണിത്.

കൂടുതല്‍ കാസര്‍കോട്ട് ആറുപോലീസുകാരാണ് കാസര്‍കോട് ജില്ലയില്‍ ആത്മഹത്യചെയ്തത്. കോഴിക്കോട് സിറ്റി, തൃശ്ശൂര്‍ റൂറല്‍, മലപ്പുറം, തൃശ്ശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ അഞ്ചുപേര്‍വീതവും ആത്മഹത്യചെയ്തു. കണ്ണൂര്‍ സിറ്റി, വയനാട് എന്നിവിടങ്ങളില്‍ നാലുപേര്‍വീതവും കണ്ണൂര്‍ റൂറല്‍, കോഴിക്കോട് റൂറല്‍, പാലക്കാട് എന്നിവിടങ്ങളില്‍ മൂന്നുപേര്‍ വീതവും മരിച്ചു. ഒരാള്‍ പോലീസിന്റെ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ അംഗമാണ്.

