KOYILANDY DIARY.COM

The Perfect News Portal

സൂറത്തിൽ ബഹുനില കെട്ടിടം തകർന്ന് 7 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

ഗുജറാത്തിലെ സൂറത്തിൽ ബഹുനില കെട്ടിടം തകർന്ന് 7 പേർ മരിച്ച സ്ഥലത്ത് നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. പൊലീസും ഫയര്‍ഫോസും സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. വമ്പന്‍ കോണ്‍ക്രീറ്റുകള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കെട്ടിടം പഴകിയ നിലയിലായിരുന്നെന്നാണ് വിവരം. കനത്ത മഴയെ തുടര്‍ന്ന് നിലംപതിക്കുകയായിരുന്നു.

2016-17 ലാണ് കെട്ടിടം നിർമ്മിച്ചത്. കെട്ടിടത്തിലെ അഞ്ച് ഫ്ലാറ്റുകളിൽ കൂടുതലും പ്രദേശത്തെ ഫാക്ടറികളിൽ താമസിക്കുന്നവരാണ്. പാലിഗ്രാമിലെ ഡി.എന്‍. നഗര്‍ സൊസൈറ്റിയിലെ കെട്ടിടമാണ് തകര്‍ന്നത്. എത്രപേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് ഇനിയും വ്യക്തമല്ലെന്ന് എം.എല്‍.എയും ജില്ലാ കളക്ടറും പറഞ്ഞു. ഫ്‌ളഡ് ലൈറ്റ് സ്ഥാപിച്ച് രാത്രിയിലും രക്ഷാപ്രവർത്തനം നടത്തിയിരുന്നു.

Share news