KOYILANDY DIARY.COM

The Perfect News Portal

എ കെ ജി സെന്റർ ആക്രമണക്കേസ്; മുഖ്യസൂത്രധാരൻ സുഹൈൽ ഷാജഹാന്റെ ജാമ്യാപേക്ഷ കോടതി തള്ളി

എ കെ ജി സെന്റർ ആക്രമണക്കേസിലെ മുഖ്യസൂത്രധാരൻ സുഹൈൽ ഷാജഹാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 3 ആണ് ജാമ്യാപേക്ഷ തള്ളിയത്. കുറ്റപത്രം നൽകിയെന്ന ആനുകൂല്യം പ്രതിക്ക് നൽകാൻ ആകില്ലെന്ന് കോടതി ഹർജി പരിഗണിക്കവെ പറഞ്ഞു.

എകെജി സെന്റര്‍ ആക്രമണ കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി സുഹൈല്‍ ഷാജഹാൻ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ദില്ലി വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ പൊലീസ് പിടിയിലായത്. മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും കെ സുധാകരന്റെ അടുത്ത അനുയായിയുമായ സുഹൈല്‍ ഷാജഹാന്‍ കേസിലെ രണ്ടാം പ്രതിയാണ്.

Share news