KOYILANDY DIARY.COM

The Perfect News Portal

മൂടാടിയിൽ ഞാറ്റുവേല വരവേൽപ്പ്

മൂടാടിയിൽ ഞാറ്റുവേല വരവേൽപ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉത്ഘാടനം ചെയ്തു. വിവിധ തരം ചെടികൾ ഫലവൃക്ഷതൈകൾ അത്യുൽ പാദനശേഷിയുള്ള തെങ്ങ്, കവുങ്ങ് തൈകൾ എന്നിവയാൽ സമ്പന്നമായ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചാണ് ഞാറ്റുവേല വരവേൽപ്പ് നൽകിയത്. വളം, കാർഷിക ഉപകരണ പ്രദർശനം, തവിട് കളയാത്ത മൂടാടി അരി എന്നിവയും മേളയുടെ പ്രത്യേകതകളാണ്. 

സ്ഥിരം സമിതി അധ്യക്ഷന്മാരായ എം കെ.മോഹനൻ, എം.പി അഖി, ടി.കെ.ഭാസ്കരൻ, മെമ്പർമാരായ പപ്പൻ മൂടാടി, റഫീഖ് പുത്തലത്ത്, എഡിസി അംഗങ്ങൾ, ഒ. രാഘവൻ മാസ്റ്റർ, സന്തോഷ് കുന്നുമ്മൽ, മാമോദരൻ പൊറ്റക്കാട്, വി.വി.ബാലൻ, എം.വി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഫൗസിയ നന്ദി പറഞ്ഞു.

Share news