തിരുവനന്തപുരം വിതുരയിൽ കരടിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്

തിരുവനന്തപുരം വിതുരയിൽ കരടിയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. ബോണക്കാട് ബി എ ഡിവിഷനിൽ കറ്റാടിമുക്ക് ലൈനിൽ താമസിക്കുന്ന ലാലായനെ (55) യാണ് കരടി ആക്രമിച്ചത്.

രാവിലെ വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയ സമയം രണ്ട് കരടികൾ ചേർന്ന് ലാലായനെ ആക്രമിക്കുകയായിരുന്നു. തുടയുടെ ഭാഗത്തും, കൈകളിലും ആഴത്തിൽ മുറവുകളുണ്ട്. വിതുര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം ലാലായനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

