KOYILANDY DIARY.COM

The Perfect News Portal

ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരായ പീഡന കേസ്; സുപ്രീംകോടതിയെ സമീപിച്ച് പരാതിക്കാരി

ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരായ പീഡന കേസിൽ സുപ്രീംകോടതിയെ സമീപിച്ച് പരാതിക്കാരി. ഭരണഘടനാ സംരക്ഷണമുളള ഗവര്‍ണര്‍ക്കെതിരെ അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. ഗവര്‍ണര്‍ക്കുളള ഭരണഘടനാ സുരക്ഷയ്ക്ക്മാര്‍ഗ്ഗ നിര്‍ദേശം വെണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു. കേസ് ബംഗാള്‍ പൊലീസ് സമഗ്രമായി അന്വേഷിക്കാന്‍ നിര്‍ദേശിക്കണമെന്നും പരാതിക്കാരി പറഞ്ഞു.

 

അതേസമയം ഗവർണറിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതിന് പിന്നാലെ രാജ്‌ഭവനിൽ നിന്ന് പുറത്തേക്കിറങ്ങി ഓടാൻ ശ്രമിച്ചെന്നും എന്നാൽ മൂന്ന് ജീവനക്കാരും ചേർന്ന് തടഞ്ഞുവെന്നും പൊലീസിൽ പരാതി നൽകാൻ തുനിഞ്ഞപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്.

Share news