മയക്കുമരുന്ന് കലർന്ന പാനീയം നൽകി യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കി.

ഹൈദരാബാദ്: മയക്കുമരുന്ന് കലർന്ന പാനീയം നൽകി യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കി. ഹൈദരാബാദിലാണ് സംഭവം. റിയൽ എസ്റ്റേറ്റ്കാരനും സഹായിയും പൊലീസ് പിടിയിൽ. ജനാർദ്ദനൻ, സംഘ റെഡ്ഢി എന്നിവരാണ് അറസ്റ്റിലായത്.

യാദഗിരിഗുട്ടയിൽ സ്ഥലം കാണിക്കാൻ എന്ന് പറഞ്ഞാണ് പ്രതികളായ രണ്ടുപേരും തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് യുവതി പറഞ്ഞു. രാത്രിയിൽ തിരികെ വരുന്നതിനിടയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനടുത്ത് വാഹനം നിർത്തുകയും കാർ തകരാറിലായെന്ന് പറയുകയും ചെയ്തെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി.


രണ്ടുപേരും ചേർന്ന് തനിക്ക് ഭക്ഷണം വാഗ്ദാനം ചെയ്‌തെന്നും, എന്നാൽ നിരസിച്ച തന്നെ നിർബന്ധിപ്പിച്ചു ശീതളപാനീയം കുടിപ്പിക്കുകയും തുടർന്ന് മയക്കം അനുഭവപ്പെട്ട തന്നെ പുലർച്ചെവരെ ഇരുവരും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു.

