KOYILANDY DIARY.COM

The Perfect News Portal

ഹാഥ്‌രസ്‌ ദുരന്തത്തില്‍ മരണം 121; യുപി ആശുപത്രികളുടെ ശോച്യാവസ്ഥ ദുരന്ത വ്യാപ്തി കൂട്ടി

ഹാഥ്‌രസ്‌ ദുരന്തത്തില്‍ മരണം 121 ; മറനീക്കിയത് യുപി ആശുപത്രികളുടെ ശോച്യാവസ്ഥ
ഉത്തർപ്രദേശ്: ഹാഥ്‌രസ്‌ ദുരന്തത്തില്‍ മരണം 121; യുപി ആശുപത്രികളുടെ ശോച്യാവസ്ഥ ദുരന്ത വ്യാപ്തി കൂട്ടി. ആൾദൈവം ഭോലെ ബാബയുടെ ആത്മീയ പ്രഭാഷണത്തിനിടെയുണ്ടായ തിക്കിലും – തിരക്കിലുംപ്പെട്ടാണ്  121പേർ മരണപ്പെട്ടത്. യുപിയിലെ ആശുപത്രികളുടെ ശോച്യാവസ്ഥ ദുരന്ത വ്യാപ്തി കൂട്ടി. പരിക്കേറ്റ് ഗുരുതരനിലയിൽ ആശുപത്രികളിൽ എത്തിച്ച പലരും ഓക്‌സിജൻ ലഭിക്കാതെയാണ് മരിച്ത്. വലിച്ചത്. ഒരുലക്ഷത്തിലേറെ പേർ ഒത്തുചേരുമെന്ന് മുൻകൂട്ടി അറിഞ്ഞിട്ടും സുരക്ഷാ മുൻകരുതൽ സ്വീകരിക്കാത്ത സർക്കാരിൻ്റെ പിടിപ്പുകേടും ദുരന്തത്തിൻ്റെ വ്യാപ്തി കൂട്ടി.
പരിക്കേറ്റവരെ ചികിത്സിക്കാൻ വേണ്ടത്ര ഡോക്ടർമാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ല. ചികിത്സ വൈകിയതോടെ ജനക്കൂട്ടം ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. ആവശ്യത്തിന് സ്ട്രച്ചറുകളും വീൽചെയറുകളും ഇല്ലാഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. പരിക്കേറ്റ് എത്തിയവരിൽ പലരും സിക്കന്ദ്രറാവു ട്രോമ സെൻ്ററിൽ ഓക്‌സിജൻ ലഭിക്കാതെയാണ് മരിച്ചതെന്ന് നഴ്‌സ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഹാഥ്‌രസിലെ പ്രധാന ജില്ലാ ആശുപത്രിയായ ബാഗ്‌ലയിൽ മോർച്ചറി സംവിധാനം അവതാളത്തിലായതോടെ തറയിൽ ഐസ് പാളി വിരിച്ച് അതിന് മുകളിലാണ് മൃതദേഹങ്ങൾ കിടത്തിയത്. ബന്ധുക്കൾ പ്രതിഷേധിച്ചതോടെ 38 മൃതദേഹങ്ങൾ 50 കിലോമീറ്റർ അകലെയുള്ള അലിഗഡ് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിരവധി മൃതദേഹങ്ങൾ ആഗ്ര ആശുപത്രിയിലേക്കും മാറ്റി. ബാഗ്‌ ആശുപത്രിയിൽ പിഎം കെയേഴ്‌സ് ഫണ്ടുപയോഗിച്ച് നിർമിച്ച പ്രത്യേക വാർഡിലും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി വെളിച്ചത്തായി.
Share news