KOYILANDY DIARY.COM

The Perfect News Portal

മാന്നാര്‍ കൊലപാതക കേസില്‍ ഭർത്താവ് ഉൾപ്പെടെ നാലു പ്രതികള്‍

മാന്നാര്‍ കൊലപാതക കേസില്‍ നാലു പ്രതികള്‍. കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. പ്രതികള്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തി. ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. കൊലയ്ക്ക് കാരണം യുവതിക്ക് മറ്റാരുമായോ ബന്ധമെന്ന സംശയമാണ്. കൊലപാതകം  പെരുമ്പുഴ പാലത്തില്‍ വച്ചാണ് നടന്നത്. മൃതദേഹം കൊണ്ട് പോയത് മാരുതിക്കാറില്‍.

2009ല്‍ നടന്ന കൊലപാതകത്തിന്റെ തെളിവുകള്‍ മൃതദേഹം മറവ് ചെയ്ത് പ്രതികള്‍ നശിപ്പിച്ചെന്നും എഫ്‌ഐആറില്‍. 302, 201, 34 എന്നീവകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Share news