ഒ പി ഗോപിനാഥൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

കോഴിക്കോട് ജില്ലാ ഡിഫറെൻ്റലി എബിൾഡ് & ഫാമിലി വെൽഫയർ കോ – ഓപ് സൊസൈറ്റി പ്രസിഡണ്ടും, കേരള ഭിന്നശേഷി സഹായ സമിതി സംസ്ഥാന കമ്മിറ്റി അംഗവുമായ ഒ പി ഗോപിനാഥൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സംഘം ഓഫീസിൽ വെച്ച് നടത്തിയ അനുശോചന യോഗത്തിൽ വൈസ് പ്രസിഡണ്ട് മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു.

രമേശൻ പുറ്റാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. ബാലകൃഷ്ണൻ എം കെ, സത്യൻ എം കെ, സുബൈർ കെ വി കെ, സുധീഷ് പി, എന്നിവർ സംസാരിച്ചു. ഷിബു കെ കെ നന്ദി പറഞ്ഞു.

