മുത്താമ്പി പുഴയിൽ ചാടിയ യുവാവ് മരിച്ചു

കൊയിലാണ്ടി: മുത്താമ്പി പുഴയിൽ ചാടി യുവാവ് മരിച്ചു. കൊയിലാണ്ടി പന്തലായനി മുത്തുകൃഷ്ണൻ്റെ മകൻ മിഥുൻ (41) ആണ് മരിച്ചത്. കൊയിലാണ്ടി ഫയർഫോഴ്സ് ഏറെ നേരം നടത്തിയ ശ്രമത്തിനൊടുവിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. സന്ധ്യകഴിഞ്ഞാണ് യുവാവ് പാലത്തിനടുത്ത് നിന്ന് പുഴയിലേക്ക് ചാടിയത്.

ബൈക്കിൽ വന്നശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. സംഭവം അറിഞ്ഞ് കൊയിലാണ്ടി ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ കണ്ടെത്തിയത്. മൃതദേഹം താലൂക്കാശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഗ്രേഡ് എ എസ് ടി ഒ ബാബു പികെ ,സീനിയർ ഫയർആൻഡ് ഓഫീസർ അനൂപ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധി പ്രസാദ് ഇ എം, അനൂപ് എൻപി,റഷീദ് കെ പി ,ഹോം ഗാർഡ് ഓം പ്രകാശ്, എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

മൃതദേഹം പോസ്റ്റുമോർത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അച്ഛൻ: പുതിയോട്ടിൽ അനൂപ നിവാസിൽ മുത്തുകൃഷ്ണൻ. അമ്മ: ബേബി അനൂപ. സഹോദരി: സിന്ധു.

