സ്ലൊവേനിയയെ പെനൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി പോർച്ചുഗൽ

ഫ്രാങ്ക്ഫുർട്ട്: സ്ലൊവേനിയയെ പെനൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി പോർച്ചുഗൽ യൂറോ കപ്പ് ക്വാർട്ടറിൽ. 3-0നാണ് ജയം. ഗോൾ കീപ്പർ ദ്യേഗോ കോസ്‌റ്റയുടെ മിന്നും പ്രകടനമാണ് ജയമൊരുക്കിയത്. നിശ്‌ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. ഇതിനിടെ കിട്ടിയ പെനാൽറ്റി ക്രിസ്‌റ്റ്യാനോ റൊണാൾഡോ പാഴാക്കി.

ഷൂട്ടൗട്ടിൽ സ്ലൊവേനിയയുടെ ആദ്യ മൂന്ന് കിക്കുകളും കോസ്‌റ്റ തടുത്തിട്ടു. പോർച്ചുഗലിനായി റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ എന്നിവർ ലക്ഷ്യം കണ്ടു. ക്വാർട്ടറിൽ പോർച്ചുഗൽ ഫ്രാൻസുമായി ഏറ്റുമുട്ടും.

