KOYILANDY DIARY.COM

The Perfect News Portal

പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് നേരെ നാളെ ഉയർന്നു വരുന്ന കൊടുവാളാണ് വർഗീയത; മന്ത്രി സജി ചെറിയാൻ

പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് നേരെ നാളെ ഉയർന്നു വരുന്ന കൊടുവാളാണ് വർഗീയതയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആലപ്പി സഹകരണ സ്പിന്നിംഗ് മിൽ ചെയർമാനുമായിരുന്ന എ എം അലിയാരുടെ മൂന്നാം ചരമ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി കായംകുളം പത്തിയൂർക്കാലയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്വാതന്ത്യത്തിന് ശേഷം 57 വരെ നാട് ഭരിച്ച കോൺഗ്രസ് എന്ത് മാറ്റമാണ് വരുത്തിയത് എന്നും മന്ത്രി ചോദിച്ചു. ആറടി മണ്ണിന് പോലും അവകാശമില്ലാത്ത ഒരു ഭൂതകാലം ഉണ്ടായിരുന്നു. എന്നാൽ 57 ൽ അധികാരത്തിൽ എത്തിയ ഇ എം എസിൻ്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാരാണ് ഭൂമിയുടെ അവകാശം പാവപ്പെട്ടവന് നൽകി ചരിത്രപരമായ മാറ്റം ഉണ്ടാക്കിയത് എന്നും മന്ത്രി പറഞ്ഞു.

Share news