KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ഞാറ്റുവേല ചന്തയും കർഷകസഭയും ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കൃഷിഭവനും, അഗ്രോ സർവീസ് സെൻ്ററും സംയുക്തമായി ഞാറ്റുവേല ചന്തയും കർഷകസഭയും ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ടൌൺഹാൾ പരിസരത്ത് നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു. കർഷകർക്കാവശ്യമുള്ള നടീൽ വസ്തുക്കൾ, പച്ചക്കറി വിത്തുകൾ, ജൈവ ജീവാണു വളങ്ങൾ എന്നിവ ഞാറ്റുവേല ചന്തയിൽ ലഭ്യമാണ്.

നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, കൌൺസിലർ വത്സരാജ്, കൃഷി ഓഫീസർ വിദ്യ പി, അസി. അഗ്രിക്കൾച്ചറൽ ഓഫീസർ രജീഷ് കുമാർ ബി.കെ, കൃഷി അസി. അപർണ്ണ, കർഷക പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Share news