ലൈബ്രറി കൗൺസിൽ പയ്യോളി മേഖല സമിതിയുടെ ” എൻ്റെ വായനാനുഭവം” പരിപാടിസംഘടിപ്പിച്ചു

പയ്യോളി: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ലൈബ്രറി കൗൺസിൽ പയ്യോളി മേഖലാ സമിതിയുടെയും, ശ്രീനാരായണ ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ “എൻറെ വായനാനുഭവം” പരിപാടി സംഘടിപ്പിച്ചു. മേലടി ശ്രീനാരായണ ഭജനമഠം ഗവ. യുപി സ്കൂൾ പരിസരത്ത് നടന്ന പരിപാടി ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു.

ലൈബ്രറി കൗൺസിൽ മേഖലാ സമിതി ചെയർമാൻ പി .എം അഷ്റഫ് അധ്യക്ഷത വഹിച്ചു. കൺവീനർ കെ. ജയകൃഷ്ണൻ, കെ. വി ചന്ദ്രൻ, എം.ടി. നാണു മാസ്റ്റർ, ടി.പി. നാണു, വിവേക് മാസ്റ്റർ, പ്രകാശൻ പയ്യോളി, ഹരിദാസൻ പി.എം എന്നിവർ സംസാരിച്ചു.
