കണ്ണൂരിൽ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു

കണ്ണൂർ: കണ്ണൂർ ഏച്ചൂർ മാച്ചേരിയിൽ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. മുഹമ്മദ് മിസ്ബെൽ ആമീൻ (10), ആദിൽ ബിൻ മൂഹമ്മദ് (13) എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുന്നതിനിടയിലാണ് അപകടം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കുട്ടികളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.
