തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് പിക്കപ്പ് ലോറിയിൽ കടത്തുകയായിരുന്ന 1,750 ലിറ്റർ സ്പിരിറ്റ് പിടികൂടി തൃശൂർ എക്സൈസ് സംഘം

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് പിക്കപ്പ് ലോറിയിൽ കടത്തുകയായിരുന്ന 1,750 ലിറ്റർ സ്പിരിറ്റ് പിടികൂടി തൃശൂർ എക്സൈസ് സംഘം. മണ്ണുത്തി വടക്കാഞ്ചേരി ദേശീയ പാതയിലെ പട്ടിക്കാട് വെച്ച് എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് ആണ് സ്പിരിറ്റ് കടത്ത് പിടികൂടിയത്. പറവൂർ സ്വദേശികളായ നാലുപേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പറവൂർ സ്വദേശികളായ രാജേഷ്, ബിജു, യേശുദാസ്, പ്രദീപ്, എന്നിവരെ കസ്റ്റഡിയിലെടുത്തു. സ്പിരിറ്റ് കടത്താൻ ഉപയോഗിച്ച രണ്ടു വാഹനങ്ങളും പിടികൂടിയിട്ടുണ്ട്.
