KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത്‌ പച്ചക്കറികൾക്ക്‌ വില കുറഞ്ഞു തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പച്ചക്കറികൾക്ക്‌ വില കുറഞ്ഞു തുടങ്ങി. ആഴ്‌ചകളായി തുടർന്ന വിലക്കയറ്റത്തിൽ ഇത്‌ ആശ്വാസമായി. തക്കാളി, പച്ചമുളക്‌, മുരിങ്ങയ്‌ക്ക എന്നിവയ്‌ക്കാണ്‌ കൂടുതൽ വില കുറഞ്ഞത്‌. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന പച്ചക്കറിച്ചന്തകളുമുണ്ട്‌. എറണാകുളത്ത്‌ വിഎഫ്‌പിസികെയും മറ്റിടങ്ങളിൽ ഹോർട്ടികോർപുമാണ്‌ വണ്ടികൾ ഓടിക്കുന്നത്‌. വരും ദിവസങ്ങളിൽ കൂടുതൽ ജില്ലകളിലേക്ക്‌ ഇവ വ്യാപിപ്പിക്കുമെന്ന്‌ കൃഷിവകുപ്പ്‌ അറിയിച്ചു.

ഹോർട്ടികോർപ്‌ സ്റ്റാളുകളിലും കൂടുതൽ പച്ചക്കറി എത്തിച്ചു. ഇനങ്ങളും ഹോർട്ടികോർപ്‌ വിലയും. അമര: 48 രൂപ, വഴുതന– -52, വെണ്ട– -45, പാവയ്‌ക്ക നാടൻ–- 110, മത്തൻ– -22, പടവലം–- 34, പച്ചമുളക്‌– -62, കാരറ്റ്‌–- 75, ബീൻസ്‌– -80, വെള്ളരി–- 50, തക്കാളി– -58, കാബേജ്‌–- 52, മുരിങ്ങയ്‌ക്ക– -99,  ബീറ്റ്‌റൂട്ട്‌–- 50, ചേന– -85, സവാള–- 42.

Share news