KOYILANDY DIARY.COM

The Perfect News Portal

കേരളത്തിൽ റെയിൽവേ മേഖലയിൽ ആദ്യമായി ഓട്ടോമാറ്റിക് സിഗ്നലിങ്‌ സംവിധാനം വരുന്നു

തൃശൂർ: കേരളത്തിൽ റെയിൽവേ മേഖലയിൽ ആദ്യമായി ഓട്ടോമാറ്റിക് സിഗ്നലിങ്‌ സംവിധാനം വരുന്നു. സംസ്ഥാനത്ത്‌ ഏറ്റവും തിരക്കേറിയ എറണാകുളത്തിനും വള്ളത്തോൾ നഗറിനുമിടയിലാണ്‌ പുതിയ സംവിധാനം. ഇതോടെ പാത വികസിപ്പിക്കാതെ തന്നെ കൂടുതൽ ട്രെയിൻ ഓടിക്കാനാവും. 156.47 കോടിയുടെ പദ്ധതിക്കുള്ള കരാർ കെ റെയിലും റെയിൽ വികാസ് നിഗവും ചേർന്നുള്ള സംയുക്ത സംരംഭത്തിന് ലഭിച്ചു. 750 ദിവസമാണ്  കരാർ കാലാവധി.

ഓട്ടോമാറ്റിക്‌ ബ്ലോക്ക്‌ സിഗ്നൽ സംവിധാനമാണ്‌ നിലവിലുള്ളത്‌. തൃശൂർ സ്‌റ്റേഷനിൽനിന്ന്‌ ട്രെയിൻ പുറപ്പെട്ടാൽ ഒല്ലൂർ സ്‌റ്റേഷൻ കഴിഞ്ഞേ അടുത്തവണ്ടി തൃശൂരിൽനിന്ന്‌ വിടാനാവൂ. ഓരോ ബ്ലോക്ക്‌ സ്‌റ്റേഷൻ കഴിയുന്നതനുസരിച്ചാണ്‌ സിഗ്നൽ ലഭിക്കുക. പുതിയ സംവിധാനത്തിൽ ഓരോ കിലോമീറ്ററിലും ഓരോ സിഗ്നൽ പോസ്‌റ്റ്‌ സ്ഥാപിക്കും. ട്രെയിൻ രണ്ടുകിലോമീറ്റർ പിന്നിട്ടാൽ അടുത്ത ട്രെയിൻ കടത്തിവിടാം. ഇതുവഴി 20 ശതമാനം മുതൽ 30 ശതമാനം വരെ അധിക ട്രെയിൻ ഓടിക്കാം.  ട്രെയിൻ കൂടുതൽ സമയം പിടിച്ചിടുന്നതും ഒഴിവാക്കാം.

Share news