KOYILANDY DIARY.COM

The Perfect News Portal

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഉന്നത വിജയികളെ അനുമോദിച്ചു

പേരാമ്പ്ര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത്, നോർത്ത് കമ്മിറ്റികൾ സംയുക്തമായി ഉന്നത വിജയികളെ അനുമോദിച്ചു. +2 , SSLC, USS, LSS എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കച്ചവടക്കാരുടെ മക്കളെയാണ് അനുമോദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻപി ബാബു  ഉദ്ഘാടനം ചെയ്തു. സൗത്ത് യൂണിറ്റ് പ്രസിഡന്റ് സി. കെ. ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, അബ്ദുൾ ഗഫൂർ രാജധാനി, രാമചന്ദ്രൻ ഗുഡ് വിൽ എ എം. കുഞ്ഞിരാമൻ, ബി.എം മുഹമ്മദ്, വി.കെ. ഭാസ്ക്കരൻ, ഷാജു ഹൈലൈറ്റ്, സത്യൻ, സ്നേഹ, സുജിത്ത്, ആഗ്നയ്, നിർമ്മല, സജീവ് എന്നിവർ സംസാരിച്ചു.

Share news