ആലപ്പുഴയിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ മർദ്ദനം

ആലപ്പുഴയിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ മർദ്ദനം. ആലപ്പുഴ കോട്ടയം ബസ്സിലെ കണ്ടക്ടർ ശശികുമാറിനാണ് മർദ്ദനമേറ്റത്. ടിക്കറ്റ് എടുത്ത യാത്രക്കാരൻ ചില്ലറയുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിന് വഴിവെച്ചത്. കണ്ടക്ടറെ മർദിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ 19 കാരനായ മുബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
