കെ കെ കിടാവ് മെമ്മോറിയൽ യുപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

കൊയിലാണ്ടി: കെ കെ കിടാവ് മെമ്മോറിയൽ യുപി സ്കൂളിൽ ലഹരി വിരുദ്ധ ദിനത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. സിവിൽ പോലീസ് ഓഫീസർ ഒ കെ സുരേഷ് ക്ലാസെടുത്തു. പി ടി എ പ്രസിഡണ്ട് ടി കെ പ്രനീത അദ്ധ്യക്ഷത വഹിച്ചു. MP TA പ്രസിഡണ്ട് അമിത, വസന്ത ടീച്ചർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ബിന്ദു മാധവൻ സ്വാഗതം പറഞ്ഞു.
