ലഹരിക്കെതിരെ കുട്ടിക്കൂട്ടം

കൊയിലാണ്ടി: ലഹരിക്കെതിരെ കുട്ടിക്കൂട്ടം. ലോക ലഹരി വിരുദ്ധ ദിനത്തിൽ കുട്ടി ചങ്ങല തീർത്ത് കൊയിലാണ്ടി ജി വി എച്ച് എസ് എസ് വിദ്യാർത്ഥികൾ. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അബ്ദുൽ റഖീബ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ കെ സുധാകരൻ ലഹരിവുരുദ്ധ പ്രതിജ്ഞ ചൊല്ലി.

ലഹരിക്കെതിരെ വിവിധ ബോധവത്കരണ പരിപാടികൾ സ്കൂളിൽ നടന്നു. പോസ്റ്റർ രചനാ മത്സരം, ബോധവൽക്കരണ വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ഷിജു ടി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് എടുത്തു. ജാഗ്രത സമിതി കോർഡിനേറ്റർ ഷൈനി ഒ, ലഹരി വിരുദ്ധ ക്ലബ് കോർഡിനേറ്റർ വിശാൽ, സീനിയർ അസിസ്റ്റന്റ് ഷജിത ടി, എസ് ആർ ജി കൺവീനർ രഞ്ജു എസ് എന്നിവർ പങ്കെടുത്തു.
