വയനാട് നെൻമേനിയിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി

വയനാട് നെൻമേനിയിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി. നെൻമേനി പഞ്ചായത്തിലെ ചീരാൽ കുടുക്കി മുണ്ടുപറമ്പിൽ കുട്ടപ്പൻ്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കോഴിക്കൂട്ടിൽ നിന്നും ബഹളം കേട്ട് വീട്ടുകാർ നോക്കിയപ്പോൾ കോഴികൂടിനുള്ളിൽ കുടുങ്ങിയ നിലയിൽ പുലിയെ കണ്ടെത്തുകയായിരുന്നു. കോഴിക്കൂട് അടച്ചതിന് ശേഷം വീട്ടുകാർ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ വലയിട്ട് പിടിച്ചതിന് ശേഷം സ്ഥലത്ത് നിന്ന് മാറ്റി.
