KOYILANDY DIARY.COM

The Perfect News Portal

വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വിഷ്ണുവിന്റെ വസതിയിൽ മുഖ്യമന്ത്രിയെത്തി

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വിഷ്ണുവിന്റെ തിരുവനന്തപുരം പാലോടുള്ള വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

സുഗ്മയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് മലയാളി ജവാന്‍ വിഷ്ണുവിന് അവസാനമായി കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും പാലോടും നന്ദിയോട് ജംഗ്ഷനിലും ആയിരങ്ങളാണെത്തിയത്. മന്ത്രി ജി ആര്‍ അനില്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും അന്തിമോപചാരം അര്‍പ്പിക്കാനായെത്തിയിരുന്നു. ശേഷം കരിമണ്‍കോട് ശാന്തികുടീരത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു.

കഴിഞ്ഞ മാസം 25ന് നാട്ടില്‍ നിന്നും ചത്തീസ്ഗഡ്‌ലേക്ക് പോയ വിഷ്ണു തിരിച്ചെത്തുന്നത് ചേതനയറ്റ ശരീരമായാണ്. ഇന്ന് പുലര്‍ച്ചെയോടെ നാട്ടിലെത്തിച്ച വിഷ്ണുവിന്റെ മൃതദേഹം മേയര്‍ ആര്യ രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ ഏറ്റുവാങ്ങി. ശേഷം സി ആര്‍ പി എഫ് ക്യാമ്പിലും നന്ദിയോടുള്ള വിഷ്ണുവിന്റെ സ്വന്തം വീട്ടിലും കുടുംബ വീട്ടിലും എത്തിച്ചു.

Advertisements
Share news