KOYILANDY DIARY.COM

The Perfect News Portal

കേണിച്ചിറയിൽ പിടിയിലായ കടുവക്ക് ആരോഗ്യപ്രശ്‌നങ്ങൾ. പല്ലുകൾ കൊഴിഞഞ നിലയിൽ

വയനാട് കേണിച്ചിറയിൽ പിടിയിലായ കടുവക്ക് സാരമായ പരിക്ക്. പല്ലുകൾ കൊഴിഞ്ഞ നിലയിലാണുള്ളത്. കടുവയെ കാട്ടിലേക്ക് വിടാൻ കഴിയാത്ത സാഹചര്യമെന്ന വിലയിരുത്തലിലാണ് വനം വകുപ്പ്. കടുവയുടെ രണ്ട് പല്ലുകൾ തകർന്നിട്ടുണ്ട്. കടുവ നിലവിൽ ഇരുളം വനംവകുപ്പ് കേന്ദ്രത്തിലാണ്. കടുവയെ മൃഗശാലയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്.

ഇന്ന് കൂടുതൽ പരിശോധനക്ക് കടുവയെ വിധേയനമാക്കും. കേണിച്ചിറയിൽ മൂന്നു ദിവസമായി വളർത്തുമൃഗങ്ങളെ കൊന്നിരുന്ന കടുവയാണ് ഇന്നലെ കൂട്ടിലായത്. താഴേക്കിഴക്കേതിൽ സാബുവിന്റെ വീട്ടുവളപ്പിൽ വച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഭീതിയിലായിരുന്നു കേണിച്ചിറ എടക്കാട് നിവാസികൾ . മൂന്നു ദിവസത്തിനുള്ളിൽ കടുവക്കുന്നത് 4 പശുക്കളെയാണ്.

Share news