KOYILANDY DIARY.COM

The Perfect News Portal

ഫാസിലിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനിശോചിച്ചു

കൊയിലാണ്ടി: സിപിഐഎം പ്രവർത്തകൻ നൂർമഹൽ ഫാസിലിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. കൊയിലാണ്ടി സാംസ്ക്കാരിക നിലയം ഹാളിൽ നടന്ന പരിപാടിയിൽ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി പി ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി അംഗം കെ. ദാസൻ, കോൺഗ്രസ്സ് നേതാവ് രാജേഷ് കീഴരിയൂർ, സിപിഐ നേതാവ് ഇ.കെ അജിത്ത് മാസ്റ്റർ, കേരളാ കോൺഗ്രസ്സ് നേതാവ് റഷീദ്, യുവകഥാകൃത്ത് റിഹാൻ റാഷിത്ത്,  സി .ഐ.ടി യു ഏരിയാ കമ്മറ്റി അംഗങ്ങളായ അശ്വനിദേവ്, അഡ്വ. കെ. സത്യൻ, ടി.വി ദാമോദരൻ പി.കെ ഭരതൻ അഡ്വ. പ്രശാന്ത്, സഫീർ വിസി, യു.കെ ചന്ദ്രൻ സത്താർ എന്നിവർ സംസാരിച്ചു.

 

 

Share news