മനുഷ്യച്ചങ്ങല എസ്. എഫ്. ഐ. വിളംബരജാഥ നടത്തി
കൊയിലാണ്ടി : നോട്ട് പ്രതിസന്ധി പരിഹരിക്കുക, സഹകരണ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യമുയർത്തി എൽ. ഡി. എഫ്. നടത്തുന്ന മനുഷ്യച്ചങ്ങയുടെ പ്രചരണാർത്ഥം എസ്. എഫ്. ഐ. കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വിദ്യാർത്ഥികൾ വിളംബരജാഥ നടത്തി. എസ് എഫ്. ഐ. ഏരിയാ നേതാക്കളായ ബിജോയ്, റിബിൻകൃഷ്ണ. അർജ്ജുൻ, ശ്രീരാഗ്, സാഫിർ എന്നിവർ നേതൃത്വ നൽകി.
