ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആ ചരിച്ചു. റിട്ട: എഞ്ചിനിയർ മനോജ് കുറുവങ്ങാട് ഉദ്ഘാടനം ചെയ്തു. ഷെല്ലി കിണറ്റിൻകര യോഗയുടെ പ്രാധാന്യത്തെപ്പററി കുട്ടികൾക്ക് ക്ലാസെടുത്തു. യോഗാദ്ധ്യാപിക ശൈലജ ടീച്ചർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഏഴാം ക്ലാസുവരെയുള്ള വിദ്യാർത്ഥികളുടെ യോഗ പ്രദർശനവും സംഘടിച്ചിച്ചു.

ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.കെ മുരളി അദ്ധ്യക്ഷത വഹിച്ചു. മാതൃഭാരതി വൈസ് പ്രസിഡണ്ട് നിമിഷ ചെറിയമങ്ങാട് ആശംസ പ്രസംഗം നടത്തി. സ്റ്റാഫ് സിക്രട്ടറി മോളി ടീച്ചർ സംസാരിച്ചു. ശൈലജ ടീച്ചർ സ്വാഗതം പറഞ്ഞു.
