കേരള ഗണക കണിശ സഭ ജില്ലാ സമ്മേളനം 23ന് കൊയിലാണ്ടിയില്‍ നടക്കും

കൊയിലാണ്ടി: കേരള ഗണക കണിശസഭ ജില്ലാ സമ്മേളനവും കുടുംബ സംഗമവും ജൂണ്‍ 23ന് കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ പത്ത് മണിക്ക് പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയര്മാന് പാലത്ത് രാമചന്ദ്രന് പണിക്കര്‍ അധ്യക്ഷതവഹിക്കും. കെ.ജി.കെ.എസ് സംസ്ഥാന പ്രസിഡണ്ട് പി.എം. പുരുഷോത്തമന് മുഖ്യ പ്രഭാഷണം നടത്തും. മുതിര്‍ന്ന ജ്യോതിഷ പണ്ഡിതന് പൂക്കാട് കരുണാകരന് പണിക്കരെ സമ്മേളനത്തില്‍ ആദരിക്കും.

ഉച്ചയ്ക്ക് ശേഷം വിവിധ കലാപരിപാടികള്‍, ഏകാങ്ക നാടകം, ഗാ നമേള കീഴരിയൂര്‍ കുറുവച്ചാലില്‍ കളരി സംഘത്തിന്റെ കളരി പയറ്റ് എന്നിവ ഉണ്ടാകുമെന്ന് ജില്ലാ പ്രസിഡണ്ട് രാമചന്ദ്രന് പണിക്കര്‍, സെക്രട്ടറി കൈതക്കല്‍ ചന്ദ്രന് പണിക്കര്‍, സംസ്ഥാന സെക്രട്ടറി പി.കെ. പുരുഷോത്തമന്, മേഖലാ സെക്രട്ടറി ദിലീപ് പണിക്കര്‍, രഞ്ജിത്ത് പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.
