തിക്കോടിയൻ സ്മാരക ജി.വി.എച്ച്.എസ്.എസ്-ലെ പ്രധാന അദ്ധ്യാപകൻ എൻ.എം. മൂസകോയ മാസ്റ്റർക്ക് പി.ടി.എ. യാത്രയയപ്പ് നല്കി

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും, നടുവണ്ണൂർ ജി.എച്ച്.എസ്.എസ് – ലേക്ക് സ്ഥലം മാറ്റം ലഭിച്ച പ്രധാന അദ്ധ്യാപകൻ എൻ.എം. മൂസകോയ മാസ്റ്റർക്ക് പി.ടി.എ. കമ്മിറ്റി യാത്രയയപ്പ് നല്കി. യാത്രയയപ്പ് പി.ടി.എ. പ്രസിഡൻ്റ് സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു.

ഡെപ്യൂട്ടി പ്രധാന അദ്ധ്യാപിക കെ.എം. ആബിദ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു കാരോളി, സ്റ്റാഫ് സെക്രട്ടറി എ.ടി. രഞ്ജിത്ത്, രാജീവൻ സി, യു.കെ. അനിത, രാജേഷ് കളരിയുള്ളതിൽ, സി. മോളി എന്നിവർ സംസാരിച്ചു. ചടങ്ങിൽ പി.ടി.എയുടെ ഉപഹാരവും അംഗങ്ങൾ ചേർന്ന് മൂസകോയ മാസ്റ്റർക്ക് സമർപ്പിക്കുകയുണ്ടായി.
