കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം; നിർദ്ധനരായ രോഗികൾക്ക് ധനസഹായം വിതരണം ചെയ്തു
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നിർദ്ധനരായ 200 രോഗികൾക്ക് ചികിത്സാ ധനസഹായം വിതരണം ചെയ്തു. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ കെ. മുരളി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ വി.കെ. പത്മിനി, മലബാർ ദേവസ്വം ബോർഡ് മെമ്പർ വി.ടി. സുരേന്ദ്രൻ, പി.ബാലൻ , പി.കെ. അരവിന്ദാക്ഷൻ, വി.പി. ഭാസ്കരൻ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് ഓഫീസർ യു.വി. കുമാരൻ സ്വാഗതവും വി.കെ. അശോകൻ നന്ദിയും പറഞ്ഞു.
