എളാട്ടേരി എൽ പി സ്കൂളിന്റെയും അരുൺ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വായനാപക്ഷാചരണം ആചരിച്ചു

കൊയിലാണ്ടി: എളാട്ടേരി എൽ പി സ്കൂളിന്റെയും അരുൺ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വായനാപക്ഷാചരണം ആചരിച്ചു. പക്ഷാചരണത്തിന്റെ ഭാഗമായി വായനാ ദിനത്തോടനുബന്ധിച്ചു പുസ്തകം പരിചയപ്പെടുത്തൽ സംഘടിപ്പിച്ചു. എളാട്ടേരി സ്കൂളിൽ വെച്ചു നടന്ന പരിപാടിയിൽ ലൈബ്രറി, സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ വിഭാഗം പുസ്തകങ്ങളാണ് പരിചയപ്പെടുത്തിയത്. ലീന ടീച്ചർ അധ്യക്ഷത വഹിച്ചു.

അരുൺ ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ പുസ്തകങ്ങളിലെ വിവിധ വിഭാഗങ്ങളെ പരിചയപ്പെടുത്തി സംസാരിച്ചു. കെ. ജയന്തി, റിബിൻരാജ്, ലൈബ്രേറിയൻ ടി. എം. ഷീജ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ സുമുനാസ് സ്വാഗതം പറഞ്ഞു.
