കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് ഉടൻ പരിഹാരമുണ്ടാക്കണമെന്ന് രാഷ്ട്രീയ ജനതാദൾ

കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് ഉടൻ പരിഹാരമുണ്ടാക്കണമെന്ന് രാഷ്ട്രീയ ജനതാദൾ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഡോക്ടർമാരുടെയും പരിശോധന ഉപകരണങ്ങളുടെയും അപര്യാപ്ത പരിഹരിച്ച് ആശുപത്രി പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് അഡ്വ. രാധാകൃഷൻ ടി.കെ ആധ്യക്ഷതവഹിച്ചു.

ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ. കബീർ സലാല, സുരേഷ് മേലേപ്പുറത്ത്, മണ്ഡലം കമ്മിറ്റി അംഗം ജയദേവൻ സി.കെ, ശശിധരൻ.ടി, വി.പി. മുകുന്ദൻ, ബിജു കെ. എം., എം. പി ദിനേശൻ, കെ.എം ഷാജി, ബാബു ചിറക്കൽ, ബാലൻ നായർ കെ. കെ, രാജേഷ് കെ.കെ. ഗിരീഷ് കോരങ്കണ്ടി എന്നിവർ സംസാരിച്ചു. മുനിസിപ്പൽ തല പ്രവർത്തക കൺവെൻഷൻ ജൂലായ് 14 ന് നടത്താൻ തീരുമാനിച്ചു.
