തിരുന്നാവായ നവജീവൻ സാംസ്കാരിക വേദിയുടെ മികച്ച കലാകാരനുള്ള പുരസ്കാരം ഇബ്രാഹിം തിക്കോടിയ്ക്ക്

തിക്കോടി: തിരുന്നാവായ നവജീവൻ സാംസ്കാരിക വേദിയുടെ മികച്ച കലാകാരനുള്ള പുരസ്കാരം എഴുത്തുകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടിയ്ക്ക് ലഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എഴുത്തുകാരുടെയും കലാകാരന്മാരുടെയും കൂട്ടായ്മയാണ് തിരുന്നാവായ വൈരങ്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നവജീവൻ കലാകായിക സംസ്കാരിക വേദി.

തിരൂർ ദിനേശ് പുരസ്കാര സമർപ്പണം നടത്തി. വൈരങ്കോട് രവീന്ദ്രനാഥ്, ടി കെ അലവിക്കുട്ടി, കൃഷ്ണകുമാർ, പുല്ലൂരാൻ, വെട്ടം ശരീഫ് ഹാജി എന്നിവർ പങ്കെടുത്തു.
