കളത്തിൽ ബിജു കുടുംബസഹായ കമ്മിറ്റി രൂപീകരിച്ചു
കൊയിലാണ്ടി : കൊയിലാണ്ടി ആനക്കുളം കളത്തിൽ ബിജു കുടുംബസഹായ കമ്മിറ്റി രൂപീകരിച്ചു. രണ്ട് മാസത്തോളമായി ബിജു മരണപ്പെട്ടിട്ട്. വീടിന് സമീപമുണ്ടായ അപകടത്തിലാണ് ബിജു മരണപ്പെട്ടത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ബിജു. പ്രായമായ അമ്മയും, ഭാര്യയും, രണ്ട് കുട്ടികളുമടങ്ങുന്നതാണ് ബിജുവിന്റെ
കുടുംബം. സാമ്പത്തിക പരാധീനതയിൽ കഴിയുന്ന ഇവരെ സഹായിക്കുന്നതിന് വേണ്ടി സർവ്വകക്ഷി സംഘങ്ങളുമായി കൂടിയാലോചിച്ചതിന് ശേഷം കുടുംബസഹായകമ്മിറ്റി രൂപീകരിക്കുന്നതിനും തീരുമാനമായിരുന്നു. അതിന്റെ ഭാഗമായി ഡിസംബർ 20ന് കൊല്ലം യു. പി. സ്കൂളിൽ വെച്ച് യോഗം ചേരുകയും ചന്ദ്രൻ കെ. പി. (ചെയർമാൻ Ph: 9544037070), സുധീർദാസ് എം.എ. (കൺവീനർ Ph: 9744796064), സത്യൻ പൂക്കാട് (ട്രഷറർ Ph: 9946288003) എന്നിവരെ ഭാരവാഹികളായി കമ്മിറ്റി രൂപകരിക്കുകയും, കൊയിലാണ്ടി കോർപ്പറേഷൻ ബാങ്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്യുകയും ചെയ്തിരിക്കുന്നു.

സഹായിക്കാനാഗ്രഹിക്കുന്നവർ
കോർപ്പറേഷൻ ബാങ്ക്, കൊയിലാണ്ടി.
A/c. No. 193600101002850, IFSC Code. Corp. 0001936
MICR Code: 673017007 എന്ന അക്കൗണ്ടിലേക്ക് അയക്കണമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചിരിക്കുന്നു.