KOYILANDY DIARY.COM

The Perfect News Portal

പെരിയാര്‍ മത്സ്യക്കുരുതിയില്‍ എസ്‌ഐടി വാര്‍ത്ത ശരിവെച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: പെരിയാര്‍ മത്സ്യക്കുരുതിയില്‍ സള്‍ഫൈഡിന്റെയും അമോണിയത്തിന്റെയും അമിത അളവാണ് മീനുകള്‍ ചത്തൊടുങ്ങാന്‍ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഫോസാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പെരിയാര്‍ മലിനമായി ഒരു മണിക്കൂറിനുള്ളില്‍ മീനുകള്‍ ചത്തുപൊങ്ങി. അതിവേഗമാണ് രാസവസ്തുക്കള്‍ പെരിയാറില്‍ കലര്‍ന്നത് എന്നാണ് കണ്ടെത്തല്‍. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കണമെന്നും കുഫോസ് നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

 സമീപത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ പെരിയാറിലേക്ക് കാനകളിലൂടെ മാലിന്യം തള്ളുന്നു എന്നാണ് ആരോപണം. പൊതുജനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഒട്ടും പിന്നിലല്ല. അടിഞ്ഞുകൂടുന്ന ജൈവമാലിന്യങ്ങൾ പെരിയാറിലെ വെള്ളത്തിൻ്റെ ഘടന മാറ്റുന്നുണ്ട്. അറവുശാല മാലിന്യവും ആശുപത്രി മാലിന്യവും പ്ലാസ്റ്റിക് മാലിന്യവുമെല്ലാം തള്ളുന്ന ഇടമാണ് ഇന്ന് പെരിയാർ. പാമ്പുകളും മത്സ്യങ്ങളുമെല്ലാം ഇപ്പോഴും ചത്തുപൊങ്ങി കിടക്കുന്നുണ്ട്.

പെരിയാറില്‍ രാസമാലിന്യത്തിനൊപ്പം അപകടകരമായ അളവില്‍ കീടനാശിനിയുടെ അളവും കണ്ടെത്തിയിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ എന്‍വയോണ്‍മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ പഠനങ്ങളിലാണ് പെരിയാറില്‍ ഉയര്‍ന്ന അളവില്‍ കീടനാശിനി കലര്‍ന്നിട്ടുണ്ടന്ന് കണ്ടെത്തിയത്. പെരിയാറിലെ വെള്ളത്തില്‍ രാസമാലിന്യം പോലെ തന്നെ അപകടകരമായ അളവിലാണ് കീടനാശിനിയും കലര്‍ന്നിട്ടുള്ളത്. 

Advertisements
Share news