നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ആചരിച്ചു

നടുവത്തൂർ: നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ആചരിച്ചു. വായനയ്ക്കായൊരു ദിനം, അതാണ് ജൂണ്‍ 19. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായ പി.എന്‍. പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായനയുടെ പ്രാധാന്യം വരും തലമുറയ്ക്കു പഠിപ്പിച്ചു കൊടുക്കാന്‍ എന്തുകൊണ്ടും യോജിച്ച ദിനം.

വായനാ ദിനാചരണത്തിൻ്റെ ഭാഗമായി നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗം ലൈബ്രറികൾക്കായി പുസ്തകങ്ങൾ സംഭാവന ചെയ്തു. ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് അജിത ടീച്ചറും പ്രിൻസിപ്പൽ അമ്പിളി ടീച്ചറും പുസ്തകങ്ങൾ ഏറ്റുവാങ്ങി. വായനയുടെ മഹത്വത്തെ കുറിച്ച് കുട്ടികൾക്ക് ഗൈഡ്സ് യൂണിറ്റ് ലീഡർ ദേവപ്രിയ ക്ലാസ് എടുത്തു. ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി പരിപാടികൾക്ക് നേതൃത്വം നൽകി.
