പകർച്ച വ്യാധികൾക്കെതിരെ പള്ളിക്കരയിൽ മെഗാ ക്യാമ്പയിൻ ബോധ വൽക്കരണ പരിപാടി സംഘടിപ്പിച്ചു

തിക്കോടി ഗ്രാമപഞ്ചായത്ത് CHC മേലടിയും നാലാം വാർഡ് ആരോഗ്യ സമിതിയുടെയും നേതൃത്വത്തിൽ മെഗാ ക്യാമ്പയിൻ ബോധ വൽക്കരണ പരിപാടി സംഘടിപ്പിച്ചു. പകർച്ച ‘വ്യാധികൾ ഇനി സ്വപ്നങ്ങളിൽ മാത്രം’ എന്ന ദൗത്യവുമായി പള്ളിക്കരയിൽ നടന്ന മെഗാ ക്യാമ്പയിൻ ബോധ വൽക്കരണ പരിപാടി വാർഡ് മെമ്പർ ദിബിഷ എം ഉദ്ഘാടനം ചെയ്തു. ജനാർദ്ദനൻ. പി അദ്ധ്യക്ഷത വഹിച്ചു.

പ്രദീപ് കണിയാരിക്കൽ, മനോജ് തില്ലേരി ആശാവർക്കർമാരായ അനിത, പുഷ്പ, സജിത, വാർഡ് ആരോഗ്യ സമിതി അംഗങ്ങളായ സിനൂജ, ലജീഷ് , പുഷ്പടീച്ചർ, രമ്യ എടവന എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഷീബ, JHI പ്രകാശൻ അഞ്ജന സിസ്റ്റർ എന്നിവർ നേതൃത്വം നൽകി.

