KOYILANDY DIARY.COM

The Perfect News Portal

മണ്ണാർക്കാട് നിരോധിത മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

മണ്ണാർക്കാട്: നിരോധിത മയക്കുമരുന്നുമായി ഒരാളെ മണ്ണാർക്കാട് പൊലീസ്‌ അറസ്റ്റ് ചെയ്തു. അരയംക്കോട് വട്ടത്തുപറമ്പിൽ വീട്ടിൽ വി പി സുഹൈൽ (27) ആണ് നെല്ലിപ്പുഴയിൽ വെച്ച് പിടിയിലായത്. ഇയാളിൽ നിന്നും 17.42 ഗ്രാം നിരോധിത മയക്കുമരുന്നിനത്തിൽപ്പെട്ട മെത്തഫിറ്റമിൻ കണ്ടെടുത്തു. ജില്ലാ പൊലീസ്‌ മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും മണ്ണാർക്കാട് ഇൻസ്പെക്ടർ ഇആർ ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും പ്രതിയെ കസ്റ്റഡിയിലെടുത്തത്.

സബ്ബ്  ഇൻസ്‌പെക്ടർ ടിവി ഋഷി പ്രസാദ്, എഎസ്ഐ കെ ശ്യാംകുമാർ, സീനിയർ സിവിൽ പൊലീസ്‌ ഓഫീസർമാരായ വിനോദ് കുമാർ, ടി കെ റംഷാദ്, എൻ സുധീഷ് കുമാർ  ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ എം അബ്ദുൾ സലാം, സീനിയർ സിവിൽ പൊലീസ്‌ ഓഫീസർ ഷാഫി, ബിജു മോൻ, രാജീവ് ഷെഫീക്ക്ർ, സുഭാഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വർഷം പ്രതിയുടെ പേരിൽ സമാനമായ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ പ്രതി ജാമ്യത്തിലാണ്.

Share news