അനുമോദനവും ലൈബ്രറി വാരാചരണവും സംഘടിപ്പിച്ചു

പേരാമ്പ്ര: സംഗമം എടവരാട് വനിതാ വേദിയുടെ ആഭിമുഖ്യത്തിൻ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് അനുമോദനവും വായനാ വാരാചരണവും സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒരാഴ്ച്ക്കാലമായി പേരാമ്പ്ര താലൂക്ക് ആശുപത്രിമായി സഹകരിച്ച് മഴക്കാല ജന്യ രോഗങ്ങളെക്കുറിച്ചും പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ചുമുള്ള ഗൃഹസമ്പർക്കപ്രവർത്തനങ്ങളും സംഘടിപ്പിച്ചിരുന്നു.

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന്റെ ഭാഗമായി വീടുകൾ കേന്ദ്രീകരിച്ച് “ഹോം ലൈബ്രറി” പദ്ധതിക്കും തുടക്കം കുറിച്ചു. ആഘോഷ പരിപാടികളോടനുബന്


സാംസ്കാരിക പ്രവർത്തകൻ നൗഷാദ് ആവള വായനാദിന സന്ദേശം നൽകി “ഹോം ലൈബ്രറി” പദ്ധതി സമർപ്പണവും നടത്തി. ഇ പി. സുരേഷ്, വസന്ത ടി, ശ്രീജേഷ് ടി, സെനിത്ത് ഒ.എം. പി.കെ. സുരേഷ്, അമേയ വി.കെ, അനാമിക എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി ലിനീഷ് ഇ പി സ്വാഗതവും വനിതാവേദി ചെയർപേഴ്സൺ ഷൈനി സുരേഷ് നന്ദിയും പറഞ്ഞു.

