KOYILANDY DIARY.COM

The Perfect News Portal

കുവൈത്ത് തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ നാലുപേരുടെ സംസ്കാരം ഇന്ന് നടക്കും

കേരളത്തെ കണ്ണീരിലാഴ്ത്തിയ കുവൈത്ത് തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ നാലുപേരുടെ സംസ്കാരം ഇന്ന് നടക്കും. കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം ഇന്ന് രാവിലെ 11 മണിക്ക് സംസ്കരിക്കും. പത്തനംതിട്ട പന്തളം മുടിയൂർകോണം സ്വദേശി ആകാശ് ശശിധരന്റെ സംസ്കാരം ഉച്ചയ്ക്ക് 2 മണിയ്ക്ക് നടക്കും. 11 മണി മുതൽ വീട്ടിൽ പൊതുദർശനമുണ്ടായിരിക്കും.

പുനലൂർ നരിക്കൽ സ്വദേശി സാജന്റേയും വെളിച്ചിക്കാല സ്വദേശി ലൂക്കോസിന്റേയും സംസ്കാരം ഇന്ന് നടക്കും. നിലവിൽ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലാണ് ലൂക്കോസിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. 

ദുരന്തത്തിൽ കൊല്ലപ്പെട്ട അഞ്ചുപേരുടെ സംസ്കാരം മറ്റന്നാളാകും നടക്കുക. കോട്ടയം സ്വദേശികളായ സ്റ്റെഫിൻ എബ്രഹാം, ഷിബു വർ​ഗീസ്, പത്തനംതിട്ട അട്ടചാക്കൽ സ്വദേശി സജു വർ​ഗീസ്, കീഴ്വായ്പൂർ സ്വദേശി സിബിൻ എബ്രഹാം, ആലപ്പുഴ പാണ്ടനാട് സ്വദേശി മാത്യു തോമസ് എന്നിവരുടെ സംസ്കാരം മറ്റന്നാൾ നടക്കും.

Advertisements
Share news