KOYILANDY DIARY.COM

The Perfect News Portal

കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി പുറപ്പെട്ട വ്യോമസേന വിമനം എത്താന്‍ വൈകും

കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി പുറപ്പെട്ട വ്യോമസേന വിമനം എത്താന്‍ വൈകും. 10.20 ഓടെയാകും മൃതദേഹങ്ങള്‍ എത്തുക. നേരത്തെ 8.30ന് എത്തുമെന്ന പ്രതീക്ഷയിലായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. മൃതദേഹങ്ങള്‍ അവരവരുടെ വീടുകളിലെത്തിക്കാന്‍ പ്രത്യേകം ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

കുവൈറ്റിന്റെ തീപ്പിടുത്ത ദുരന്തത്തില്‍ മരണമടഞ്ഞവരെയും വഹിച്ചുളള വിമാനം ഇന്ത്യയിലേക്ക് പുലര്‍ച്ചെ 1.15 ഓടെയാണ് യാത്ര തിരിച്ചത്. 23 മലയാളികള്‍, 7 തമിഴ്‌നാട്, ഒരു കര്‍ണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തിലെത്തുന്നത്. ഒരു ആംബുലസിന് ഒരു പൊലീസ് വാഹനം വീട് വരെ അകമ്പടി നല്‍കും. തമിഴ് നാട്ടിലേക്കുള്ള വാഹനങ്ങളും എത്തിച്ചിട്ടുണ്ട്.

Share news